സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, മുംബൈ ഹൈക്കോടതികളിലുള്ള കേസുകള്‍ സൂപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

സമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, മുംബൈ ഹൈക്കോടതികളിലുള്ള കേസുകള്‍ സൂപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

SHARE