കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പുതിയ നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അണുനാശിനികള്‍ കൊറോണ ബാധിതരായ രോഗികളുടെ ശരീരത്തില്‍ കുത്തിവെക്കുകയാണെങ്കില്‍ കൊറോണ വൈറസിനെ നശിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിന് പുറമെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സൂര്യപ്രകാശത്തിലൂടെ കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കാമെന്ന കണ്ടെത്തലിലും വിചിത്രമായ അഭിപ്രായമാണ് അദ്ദേഹം നടത്തിയത്.
ശക്തിയായ ലൈറ്റ് പ്രകാശം കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിട്ടാല്‍ വൈറസിനെ നശിപ്പിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞെട്ടലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയത്. ഇതിന് മുമ്പും ട്രംപ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. സാധാരണയുള്ള പനിപോലെയാണ് കോവിഡെന്ന് ആദ്യം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയിരുന്നു.