ലൈറ്റ് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ തന്നെ നോക്കി അടിക്കണം; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കോഴിക്കോട്: ഞായറാഴ്ച രാത്രി 9ന് എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സിനിമാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നായിരുന്നു ലിജോയുടെ പരിഹാസം.
ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മോദി.