വൈദ്യുതിബില്‍ കൊള്ള; യു.ഡി.എഫ് ‘ലൈറ്റ്‌സ്‌ ഓഫ് കേരള’ വന്‍വിജയമായി

മലപ്പുറം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള പ്രതിഷേധം നടത്തി. ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ് ചെയ്താണ് യു.ഡി.എഫ് പ്രതിഷേധം പ്രകടിപ്പിച്ചത്.

സമരത്തില്‍ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് നേതാക്കളും പങ്കെടുത്തു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരടക്കമുള്ള നേതാക്കള്‍ പങ്കാളികളായി.

കോവിഡിന്റെ മറവില്‍ അമിത ബില്‍ അടിച്ചേല്‍പിച്ച് വൈദ്യുതി ബോര്‍ഡ് നടത്തുന്ന കൊള്ളക്കെതിരെയായിരുന്നു ലൈറ്റ്‌സ് ഓഫ് കേരള സമരം.

SHARE