തെരുവിലിറങ്ങി വെളിച്ചം തെളിക്കാന്‍ ആവശ്യപ്പെട്ട് ഫഡ്‌നാവിസ്; പാത്രം കൊട്ടല്‍ പോലെയാവുമെന്ന് വിമര്‍ശം വന്നതോടെ വീഡിയോ പിന്‍വലിച്ചു


ഇന്നു രാത്രി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് തെരുവിലിറങ്ങിയും ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി വിളക്കുകള്‍ തെളിയിക്കണം. അതിനായി നിങ്ങള്‍ വാതിലിനടുത്തേക്കും ടെറസുകളിലേക്കും തെരുവുകളിലേക്കും ഇറങ്ങൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി പാത്രങ്ങള്‍ കൊട്ടാന്‍ പറഞ്ഞപ്പോള്‍ ബി.ജെ.പി അനുയായികള്‍ തെരുവിലിറങ്ങി സാമൂഹിക അകലം പാലിക്കുന്നതിനെ കളിയാക്കിയത് നാം കണ്ടതാണ്. ഇപ്പോള്‍ ബി.ജെ.പി വീണ്ടും അത് ആവര്‍ത്തിക്കാനാണോ ആഗ്രഹിക്കുന്നത്. ബി.ജെ.പി മാപ്പ് പറയണം എന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

SHARE