മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്ക് മുഖ്യമന്ത്രി കൊല്ലപ്പെടുമെന്ന് സന്ദേശം എത്തുകയായിരുന്നു. സംഭവം ഉടന്‍ തന്നെ സജേഷ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. കൈരളിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി കൊല്ലപ്പെടും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് പൊലീസ് പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്.