ബി.ജെ.പിയെ കണക്ക് പഠിപ്പിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറവെ ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയില്‍ മുങ്ങിയ ബി.ജെ.പിക്ക് കണക്ക് പരിശീലനമെന്ന പേരിലാണ് ട്വിറ്ററില്‍ രൂക്ഷ പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. ബി.ജെ.പിക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ അഴിമതി കേസില്‍ ജയിലില്‍ കിടന്നതാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വെട്ടിപ്പ് പ്രതികളെ കോര്‍ത്തിണക്കിയാണ് സിദ്ധരാമയ്യയുടെ പരിഹാസം.

സിദ്ധയുടെ ട്വീറ്റ് ഇങ്ങനെ.
കര്‍ണാടകയിലെ പ്രിയ ജനങ്ങളെ നമുക്ക് ബി.ജെ.പി യോടൊത്ത് കണക്ക് പഠിക്കാം. ജയില്‍ പക്ഷി യെദ്യൂരപ്പ = 1, കുപ്രസിദ്ധ റെഡ്ഡി സഹോദരന്‍മാര്‍ = 2 +1, ശ്രീരാമുലു = 3+1, കട്ട സുബ്രഹ്മണ്യ = 4+1, കൃഷ്ണയ്യ ഷെട്ടി =5+ 1, ഹര്‍ത്താല്‍ ഹാലപ്പ = 6 +1, രേണുകാചാര്യ = 7 +1, കര്‍ണാടക ഈ ഗ്യാങ്ങിന് കൈമാറണോ? ചിന്തിച്ച് വോട്ടുചെയ്യൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.