വയനാട്ടില്‍ കൃഷിയിടത്തിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി

വയനാട്ടില്‍ കൃഷിയിടങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലിയിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. ബത്തേരി ഓടപ്പള്ളത്തിനു സമീപത്തെ കൃഷിയിടത്തിലാണ് പുലി കുടുങ്ങിയത്. കാട്ടുപന്നിയെ കുരുക്കാനാണ് കെണിയൊരുക്കിയതെന്നു സംശയിക്കുന്നു. വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.

SHARE