കല്ല്യാണത്തിന് പോയ തക്കത്തില്‍ വീടിനുള്ളില്‍ കയറിക്കൂടി പുള്ളിപുലി


ഗൂഡല്ലര്‍: പാട്ടവയല്‍ വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി. വീട്ടിചുവട് വില്ലന്‍ രായിന്റെ വീട്ടിനക്കത്താണ് ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന പുള്ളിപുലിയെ കണ്ടെത്തിയത്. കാപ്പിത്തോട്ടതിനുള്ളില്‍ ഓടിട്ട വീട്ടിനക്കത്താണ് പുലി വിശ്രമിക്കാന്‍ കയറിയത്. രണ്ട് ദിവസമായി ബന്ധുവീട്ടില്‍ കല്ല്യാണത്തിന് പോയ രായിനും കുടുംബവും ചെവ്വാഴ്ച്ച ഉച്ചയോടെ തിരിച്ചെത്തി വീട് തുറന്ന് നോക്കിയപ്പോളാണ് കട്ടിലനടിയില്‍ പുലി വിശ്രമിക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വാതില്‍ പൂട്ടി. വനവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പുലിയെ കാണാന് ജനങ്ങള്‍ട തടിച്ച് കൂടി. ബീദര്‍ക്കാട് റെയ്ഞ്ചര്‍ മാനോഹരന്റെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെതി. ജനക്കൂട്ടത്തെ കയര്‍ കെട്ടി സംഭവസ്ഥലത്തു നിന്നും മാറ്റി. പുലിയെ കൂട് വെച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് വനവകുപ്പ് ഉദ്യോഗസ്ഥര്‍. പ്രദേശത്ത് ധാരളം തവണ പുലിയുടെ സാന്നിധ്യമുണ്ടെന്ന് പരാതി നല്‍കിയെങ്കിലും അധികൃതര്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പാണ് പ്രദേശത്ത് കടുവ സ്ത്രീയെ കൊന്നതും പാട്ടവയല്‍ പ്രദേശത്താണ്. വീടിനക്കത്ത് പുലിയെ കണ്ട ഞെട്ടലിലാണ് നാട്ടുക്കാര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും വന്യജീവികളില്‍ നിന്ന് സുരക്ഷ വേണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.

SHARE