പരസ്പരം കൊമ്പുകോര്‍ത്ത് പുള്ളിപ്പുലിയും പെരുമ്പാമ്പും; ഒടുവില്‍ സംഭവിച്ചത്? വീഡിയോ


പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികള്‍ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല. വളരെ അപൂര്‍വമായി മാത്രമേ ഇവ പാമ്പുകളെ പിടികൂടാറുള്ളൂ.

ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പുള്ളിപ്പുലിയ ചുറ്റിവരഞ്ഞ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും അതിവിദഗ്ദ്ധമായി പുലി വഴുതി മാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെരുമ്പാമ്പിന്റെ കഴുത്തില്‍ പിടിമുറുക്കിയ പുള്ളിപ്പുലി ഒടുവില്‍ അതിനെ കൊന്ന് വലിച്ചിഴച്ചുകൊണ്ടു പോയി. അവസാന ശ്വാസം വരെയും പെരുമ്പാമ്പ് പൊരുതി നിന്നു.നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.

SHARE