ഓമശ്ശേരിയിലെ മുസ്‌ലിം ലീഗ് നേതാവ് യു.കെ ഉണ്ണിമോയി നിര്യാതനായി

ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ ഇരട്ടചെക്കന കണ്ടിയില്‍ യു.കെ ഉണ്ണിമോയി (58) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 1.30 ന് ഓമശ്ശേരി ചോലക്കല്‍ ജുമാ മസ്ജിദില്‍. ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്‌റസ പ്രസിഡണ്ടുമാണ്.

മക്കള്‍: നൗഷാദ് യു.കെ (ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി.കോ ഓര്‍ഡിനേറ്റര്‍, ഹായില്‍ സഊദി), ഹസീന, റജീന. സഹോദരങ്ങള്‍; യു.കെ.മുഹമ്മദ് ഹാജി, യു.കെ.ഇബ്രാഹീം മാസ്റ്റര്‍, യു.കെ.അബു ഹാജി (കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്), യു.കെ.ഹുസൈന്‍ (ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡണ്ട്) യു.കെ.അബ്ദുല്ല.

SHARE