കൊടുവള്ളിയിലെ മുസ്‌ലിം ലീഗ് നേതാവ് പന്നൂര്‍ കെ ആലി മാസ്റ്റര്‍ അന്തരിച്ചു

കൊടുവള്ളി: മുസ്‌ലിം ലീഗ് മുതിര്‍ന്ന നേതാവ് പന്നൂര്‍ കെ. ആലി മാസ്റ്റര്‍ അന്തരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, അഞ്ച് തവണ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍, കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സിക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പന്നൂര്‍ കരണ്ടോം തൂക്ക് മഹല്ല് പ്രസിഡണ്ട്, പന്നൂര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു .
മയ്യിത്ത് നിസ്‌കാരം ഇന്ന് (ബുധന്‍) വൈകുന്നേരം 6 മണിക്ക് പന്നൂര്‍ ജുമാമസ്ജിദില്‍.

SHARE