ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്; നേതാക്കള്‍ പുനഃപരിശോധന നടത്തണം: വി.എം സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ഗ്രൂപ്പ് കളിയാണ് ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

ഗ്രൂപ്പിന് പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കില്‍ മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാട് തന്നെ മാറണം. ഈ തോല്‍വി എല്ലാവരുടേയും കണ്ണ് തുറപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.

അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണിക്കാന്‍ നേതൃത്വം തയ്യാറാകണം. സംഘടനാ ദൗര്‍ബല്യമാണ് ചെങ്ങന്നൂരിലെ പരാജയത്തിന് കാരണം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടി തലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE