ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച യൂത്ത്ലീഗ് ദേശീയ നേതാക്കള്‍ അറസ്റ്റില്‍. ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി, ഡെല്‍ഹി കെ.എം.സി.സി ട്രഷറര്‍ ഖാലിദ് റഹ്മാന് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.