യുഡിഎഫിന്റെ പ്രമേയം പാസായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ഡെപ്യൂട്ടി മേയറായ പി കെ രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തത്.

55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കോര്‍പ്പറേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

SHARE