എല്‍ഡിഎഫില്‍ പൊട്ടിത്തെറി; മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച് സിപിഐ മന്ത്രിമാര്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. സിപിഐയുടെ നാലു മന്ത്രിമാരും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായാണ് വിവരം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസില്‍ അടിയന്തര യോഗവും മന്ത്രിമാര്‍ വിളിച്ചിട്ടുണ്ട്. തോമസ്ചാണ്ടി പങ്കെടുക്കുകയാണെങ്കില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഐ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിധിപകര്‍പ്പ് കിട്ടിയശേഷം രാജി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് അറിയിച്ച് മന്ത്രിസഭായോഗത്തില്‍ തോമസ്ചാണ്ടി പങ്കെടുത്തതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്. ഇടതുമുന്നണിയുടെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ പരസ്യമായ പ്രതിഷേധം എല്‍ഡിഎഫിലെ ഭിന്നത കൂടുതല്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

SHARE