1995-മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതായി അസാധാരണമായ ഒരു പരിഹാരമാര്‍ഗ്ഗത്തിനാണ് സര്‍വകലാശാല ഒരുങ്ങുന്നത്.
1995 മുതല്‍ 2019 വരെ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍വകലാശാല നടത്തുന്ന സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കാം.

നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അദാലത്തില്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്കായുള്ള ആവശ്യം ഉയര്‍ന്നിരുന്നു. 1995-മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികളാണ് ഒന്നോ രണ്ടോ ജോലിയും ഉപരിപഠനവും മുടങ്ങിയിരിക്കുന്നത്.

SHARE