തൃശൂര്‍: പ്രവാസി സുഹൃത്തുക്കള്‍ക്ക് നൊമ്പരമായി ജലാല്‍ പിഎമ്മിന്റെ അവസാനഗാനം. ഒരു വട്ടം കൂടി നാട്ടില്‍ ഒന്ന് പറന്നെത്താന്‍ കൊതി എന്ന മാപ്പിള ഗാനമാണ് ജലാല്‍ അടുത്തിടെ പാടിയത്. പിന്നീട് കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ് ജലാല്‍.
അടുത്തിടെയാണ് പ്രവാസികളുടെ ജീവിതം വരച്ചുകാട്ടുന്ന ഈ ഗാനം ജലാല്‍ പാടുന്നത്. ‘എല്ലാവരും ക്ഷമിക്കണം കൊറോണ കാലമായത് കൊണ്ട് പുറത്ത് ഇറങ്ങാന്‍ കഴിയുന്നില്ല എന്റെ ചങ്കുകളായ പ്രിയ കൂട്ടുകാരെ ഒരു പാട് മിസ്സ് ചെയ്യുന്നു ഒന്ന് കാണുവാന്‍ പോകാന്‍ പോലും കഴിയാത്ത ഈ അവസ്ഥയില്‍ എന്റെ എല്ലാ ചങ്ക് കൂട്ടുകാര്‍ക്കും വേണ്ടി ഈ ഗാനം ഞാന്‍ സമര്‍പ്പിക്കുന്നു…ഏത് ദുഃഖങ്ങളിലും സന്ദോഷങ്ങളിലും കൂടെ ചങ്കുറപ്പോടെ നില്ക്കുന്ന എന്റെ കൂട്ടുകാരെ മറക്കില്ല ഒരിക്കലും ചേര്‍ത്തു വെക്കും എന്റെ നെഞ്ചില്‍…..ഹെഡ് സെറ്റ് യൂസ്..പ്ലീസ്……സസ്നേഹം ജലാല്‍ ചാവക്കാട്…’-ഇങ്ങനെയായിരുന്നു പാട്ടിനൊപ്പമുള്ള കുറിപ്പ്. തുടര്‍ന്ന് പാട്ടും പോസ്റ്റ് ചെയ്തു. പക്ഷേ അധികനാള്‍ ജലാലും ജീവിച്ചില്ല. കോവിഡിന് കീഴടങ്ങി മരണപ്പെടുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ജലാല്‍.