സ്മിത്തിലൂടെ ഓസീസ്;ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവിലാണ് ഓസീസ് 286 റണ്‍സിലെത്തിയത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്‌സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. രാജ്‌കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രണ്ടു റണ്‍സകലെ സ്മിത്തിന് സെഞ്ചുറി നഷ്ടമായിരുന്നു.

സ്മിത്തിന് പുറമെ മാര്‍നസ് ലബുഷെയ്‌നാണ് ഓസീസിനായി അര്‍ധസെഞ്ചുറി നേടി. ഏകദിനത്തില്‍ ലബുഷെയ്‌നിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഈ മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

SHARE