ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ മലപ്പുറം സ്വദേശി; കോഴിക്കോട് എല്ലാ ഫലവും നെഗറ്റീവ്

ഇന്നലെ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ ഒരാള്‍ മലപ്പുറം മഞ്ചേരി സ്വദേശിയാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. റണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള ഇയാള്‍ പാലക്കാടു സ്വദേശിയാണെന്നായിരുന്നു ഇന്നലെ പുറത്തുവിട്ട വിവരം. മാര്‍ച്ച് 18ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നു കൊച്ചിയിലെത്തിയ ഇയാളെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

അതേസമയം കോഴിക്കോട് ജില്ലയില്‍ നിലവില്‍ പരിശോധനയ്ക്കയച്ച 137 എണ്ണത്തില്‍ എല്ലാം നെഗറ്റീവാണെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.നെഗറ്റീവ് ആണെങ്കിലും ഏറെ ജാഗ്രതയിലാണ് ജില്ല. 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE