ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ വെടിവെയ്പ്

 

അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന വെടിവെയ്പില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമികളില്‍ ഒരാളെ പോലീസ് വെടിവെച്ചു കൊന്നിട്ടുണ്ട്. ഇയാള്‍ പ്രദേശവാസിയാണെന്നും ആക്രമത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം ആക്രമികളില്‍ ഒരാള്‍ ഇപ്പോളും ഹോട്ടലിനുള്ളില്‍ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.8622f665-80aa-445b-8aef-3e4300e0dc6b

SHARE