ബെയ്‌റൂട്ട് തുറമുഖത്ത് ഭയാനക സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഭയാനക സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബെയ്‌റൂട്ട് തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍ നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും തകര്‍ന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബെയ്റൂട്ടിലെ തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസില്‍ ഉണ്ടായ വലിയ തീപിടുത്തമാണ് സ്ഫോടനത്തിന്റെ ഉറവിടമെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തെത്തുടര്‍ന്ന് നഗരം അഗ്നി ഗോളത്തില്‍ ചുറ്റപ്പെട്ടു. അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.