ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മകനും ജാമ്യം

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

ഐആര്‍സിടിസി ഹോട്ടലുകള്‍ സ്വകാര്യ സ്ഥാപനത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇരുവരുടെയും ജാമ്യാപേക്ഷയെ കോടതിയില്‍ സിബിഐ എതിര്‍ത്തു. തുടരന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നായിരുന്നു സിബിഐ നിലപാട്.

SHARE