പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയുടെ വന്‍ വിജയവുാമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിയുടെ ബിഹാര്‍ ഘടകം നേതാവും മുന്‍ മന്ത്രിയുമായ സുശീല്‍ കുമാര്‍ യാദവ്, ലാലുവിനു നേരെ ഒരു ‘ചൊറിയുന്ന’ ചോദ്യം തൊടുത്തു വിട്ടു. ട്വിറ്ററില്‍ ലാലുവിനെ ടാഗ് ചെയ്ത് ‘ക്യാ ഹാല്‍ ഹേ’ (എങ്ങനെയുണ്ട്) എന്നായിരുന്നു ചോദ്യം.
@laluprasadrjd क्या हाल है ?
— Sushil Kumar Modi (@SushilModi) March 11, 2017
ഉരുളക്കുപ്പേരി മറുപടികള്‍ക്ക് പ്രസിദ്ധനായ ലാലു വായടപ്പന്‍ മറുപടി നല്‍കിയപ്പോള്‍ സുശീല്‍ മോദി ആകെ പരുങ്ങിപ്പോയി.
‘ഠീക് ബാ, ദേഖ്‌നാ… ബി.ജെ.പി നേ തുംഹേ യു.പി മേം നഹീ ധൂംനേ ദിയാ തോ ഫായ ദാ ഹുവാ’ (സുഖം തന്നെ… നിന്നെ ഉത്തര്‍പ്രദേശില്‍ ഇറക്കാത്തതു കൊണ്ട് ബി.ജെ.പി അവിടെ രക്ഷപ്പെട്ടു…) എന്നായിരുന്നു ലാലുവിന്റെ മറുപടി.
ठीक बा। देखा ना, बीजेपी ने तुम्हें यूपी में नहीं घुसने दिया तो फायदा हुआ। https://t.co/KBzqOjGdzM
— Lalu Prasad Yadav (@laluprasadrjd) March 11, 2017
2015-ല്‍ ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാസഖ്യം ബി.ജെ.പിയെ മലര്‍ത്തിയടിച്ചിരുന്നു. ബിഹാറില്‍ ബി.ജെ.പി ജയിക്കുകയായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ സുശീല്‍ മോദിക്ക് സാധ്യതയുണ്ടായിരുന്നു.
ലാലുവിന്റെ മറുപടി ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു. നാലായിരത്തോളമാളുകള്‍ ട്വീറ്റ് ലൈക്ക് ചെയ്യുകയും മൂവായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.