മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു


ലക്‌നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. ശ്വാസകോശ രോഗബാധിതനായി ഒരു മാസത്തിലേറെയായി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ മകന്‍ അശുതോഷ് ടണ്ഠനാണ് സമൂഹമാധ്യമത്തിലൂടെ ലാല്‍ജി ടണ്ഠന്റെ മരണവിവരം പുറത്തുവിട്ടത്.

2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെ ലാല്‍ജി ടണ്ഠന്‍ ബിഹാര്‍ ഗവര്‍ണറായിരുന്നു. തുടര്‍ന്നാണ് മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റത്. ഉത്തര്‍പ്രദേശില്‍ മായാവതി, കല്യാണ്‍സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2009 ല്‍ ലക്‌നൗ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.