ലാലിഗയില്‍ ഇന്നുമുതല്‍ വീണ്ടും പന്തുരുളും

കോവിഡ് മൂലം നിര്‍ത്തി വച്ച സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗ 93 ദിവസങ്ങള്‍ക്കു ശേഷം ഇന്നു പുനഃരാംരംഭിക്കും. ഇന്നു രാത്രി ഇന്ത്യന്‍ സമയം 1.30ന് സെവിയ്യ- റയല്‍ ബെറ്റിസ് മത്സരത്തോടെയാണ് തുടക്കം. മത്സരം ഫെയ്‌സ്ബുക്കില്‍ തല്‍സമയം.

ശനിയാഴ്ച റയല്‍ മയ്യോര്‍ക്കയുമായി ബാര്‍സിലോനയുടെ ആദ്യ മത്സരം. റയല്‍ മഡ്രിഡ് ഞായറാഴ്ച ഐബറിനെ നേരിടും. കാണികളില്ലാത്ത സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളെങ്കിലും വെര്‍ച്വല്‍ ഗാലറി, ഫാന്‍ ഓഡിയോ തുടങ്ങിയവ ടിവി പ്രേക്ഷകര്‍ക്കു വിരുന്നാകും.

SHARE