ലക്ഷദ്വീപ് തദ്ദേശ തെരെഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നു

ലക്ഷദ്വീപ് പഞ്ചായത്ത് തല തദ്ദേശ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് എല്ലാ ദ്വീപുകളിലുമായി ഇന്നലെ നടന്നു.മൊത്തം 76.7% പോളിംങ്ങാണ് ദ്വീപുകളില്‍ രേഖപെടുത്തിയത്. കവരത്തി, അമിനി,അഗത്തി,കദമത്, ചേത്‌ലത്, ബിത്ര എന്നീ ദ്വീപുകളില്‍ 80 ശതമാനത്തിലധികം പോളിങ്ങ് രേഖപ്പെടുത്തി. പത്ത് ദ്വീപുകളിലായി മൊത്തം 50,276 വോട്ടര്‍മാരാണ് 95 ഓളം വരുന്ന പോളിംങ്ങ് സ്‌റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. ഈ മാസം 17 നാണ് ഫലപ്രഖ്യാപനം.