കോവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരന്‍ അറസ്റ്റില്‍

മുംബൈ: കോവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അമരാവതിയിലെ മാളില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിയുമായെത്തി. ഐപിസി 354, 376 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

SHARE