കുവൈത്തില്‍ യുവാവ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവാവ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ യുവാവാണ് മരിച്ചത്. 39 വയസുകാരനായിരുന്നു. ഇയാള്‍ മന്‍ഗഫിലെ ഒരു കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കോവിഡ് കാലത്ത് ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

SHARE