കുവൈത്തില്‍ നിന്ന് പ്രവാസികളുമായി വിമാനം കൊച്ചിയിലെത്തി

കുവൈത്തില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവരും ഉള്‍പ്പെടുന്നു.

കുവൈത്ത് വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഗതാഗതക്കുരുക്ക് മൂലം വളരെ വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്.

SHARE