കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം

കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖില്‍ 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ആളാപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കെട്ടിടത്തിലുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രദേശമാകെ പുകയില്‍ മുങ്ങി നില്‍ക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

SHARE