കുവൈത്ത് കെ.എം.സി.സി നേതാവ് അഹമ്മദ് ഇബ്രാഹിം മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗവും ദീർഘകാലം ഹസാവി ഏരിയാ വൈസ് പ്രസിഡണ്ട് പദവിയും വഹിച്ചിരുന്ന പുത്തൂർ മഠം മീത്തൽ വീട്ടിൽ അഹമ്മദ് ഇബ്രാഹിം ഫർവാനിയ ആശുപത്രിയിൽ മരണപ്പെട്ടു. കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഹസാവി ക്ലിനിക്കിൽ ചികിത്സ തേടുകയും തുടർന്ന് ഫർവാനിയ ആശുപത്രിയേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഭാര്യമാർ: ഇമ്പിച്ചി ബീവി,ഉമൈബാനു. മക്കൾ:ഉമ്മർകോയ, ഫാത്തിമത്ത് സുഹറ, ആയിശ ഫർഹത്ത് ശഹാദ, ഷിഞ്ചു. മരുമക്കൾ: മുജീബ് മാത്തോട്ടം, നൗഫൽ കാരന്തൂർ, സഹീർ ചക്കുംകടവ്. ആത്മാർത്ഥമായ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിലുണ്ടായിരുന്ന സുന്മനസ്സിന് ഉടമയായിരുന്നു ഇബ്രാഹിമെന്ന്‌ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

SHARE