ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന കുവൈത്ത് വ്യോമയാന മന്ത്രാലയം അംഗീകരിച്ചു. നേരത്തെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം എടുത്തു കളഞ്ഞാണ് സര്‍ക്കാര്‍ നടപടി. അല്‍ഖബസ് പത്രത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് പത്തു മുതല്‍ ഒക്ടോബര്‍ 24 വരെ ആകും വിമാനസര്‍വീസുകള്‍. ആയിരം പ്രവാസികള്‍ ദിനംപ്രതി ഇന്ത്യയിലെത്തും. കുവൈത്തി, ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ തുല്യമായി സര്‍വീസ് നടത്തും. കുവൈത്തിലെ 47 ലക്ഷം ജനസംഖ്യയില്‍ പത്തു ലക്ഷമാണ് ഇന്ത്യയ്ക്കാര്‍.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 31 രാഷ്ട്രങ്ങളിലെ വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ആദ്യം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

SHARE