കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കുവൈത്ത്. ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പട്ട രാത്രി കര്‍ഫ്യൂവില്‍ ഇളവു വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്തയാഴ്ച മുതല്‍ മസ്ജിദുകളും ഹോട്ടലുകളും വീണ്ടും തുറക്കും.
ടാക്സികള്‍, റിസോര്‍ട്ടുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 31 മുതല്‍ അഞ്ചു ദിവസത്തേക്ക് രാജ്യത്ത് പൊതുഅവധിയാണ്. അതുവരെ കുറച്ചു പള്ളികള്‍ മാത്രമേ ആരാധനയ്ക്കായി തുറന്നു നല്‍കൂ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സാമൂഹിക അകലം കര്‍ശനമായി പാലിച്ചാണ് പള്ളികള്‍ തുറന്നിട്ടുള്ളത്. ഫര്‍വാനിയ്യ ജില്ലയെ ഐസൊലേഷനില്‍ നിന്നു മാറ്റാനും മന്ത്രിസഭ തീരുമാനമെടുത്തു. ഇവിടെ 61,872 കോവിഡ് പോസിറ്റീവ് കേസുകളും 421 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.