കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി

ആലപ്പുഴ: കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. ലിബിൻ, ടി ബിൻ എന്നിവരെയാണ് കാണാതായത്. പ്രളയബാധിത പ്രദേശമായ വെളിയനാട് ആണ് സംഭവം. മൂന്നു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാണാതായവർക്ക് തിരച്ചിൽ നടത്തുകയാണ്.

SHARE