കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ 25 ഏക്കര്‍ കൃഷി നഷ്ടം

 

വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. അതേസമയം, 25 ഏക്കര്‍ കൃഷി നശിച്ചതായാണ് വിവരം. ഇന്ന് അധികൃതര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

നേരത്തെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പോട്ടലില്‍ മലയുടെ ചില ഭാഗങ്ങള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. മലയ്ക്കുണ്ടായ വിള്ളല്‍ ഗുരുതരമെന്ന് റവന്യു ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, മക്കിമലയിലെ 325 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മഴ കുറയുംവരെ ആരും വീടുകളിലേക്ക് പോകരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. 350 പേരാണ് പുതിയിടം കുസുമഗിരി എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നത്.

SHARE