കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കോട്ടയം: നിക്ഷേപക തട്ടിപ്പ്‌ക്കേസില്‍ അറസ്റ്റിലായിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 68 വയസായിരുന്നു. കസ്റ്റഡിയിലിരിക്കെ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം.

ആസ്പത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് വിശ്വനാഥിനെ കണ്ടെത്തിയത്. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ വിശ്വനാഥന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ചവര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വീണ്ടും നടപടിയുണ്ടായത്. തുടര്‍ന്ന് വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യക്കും മകള്‍ക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു.

ഈ കേസുകളിലാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലാവുന്നത്. നിലവില്‍ െ്രെകംബ്രാഞ്ചാണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. 35 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.

SHARE