കുന്ദമംഗലത്ത് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുന്ദമംഗലം: ചൂലാം വയലില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പടനിലം ഉപ്പഞ്ചേരിമ്മല്‍ ശബ്‌ന(31) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ശബ്‌നയുടെ പിതാവ് എ.എം അബ്ദുല്‍ ഖാദര്‍ അന്നു തന്നെ മരണപ്പെട്ടിരുന്നു. കൊടുവള്ളി തങ്ങള്‍സ് നജിമുദ്ധീന്റെ ഭാര്യയാണ് ശബ്‌ന. മക്കള്‍: ഫാത്തിമ ഇസ(എം.ഇ.സ് രാജ സ്‌ക്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി), അയാഷ ബനീന്‍ മയ്യിത്ത് നമസ്‌കാരം കൊടുവള്ളി കാട്ടില്‍ പള്ളിയില്‍ മഗ്‌രിബ്‌നമസ്‌കാരത്തിന് ശേഷം നടക്കും. ഖബറടക്കം രാത്രി പടനിലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

SHARE