ചരിത്രം രചിച്ചു കുന്ദമംഗലം മണ്ഡലം ഖത്തര്‍ കെഎംസിസി

ദോഹ: നാടണയേണ്ട പ്രവാസികള്‍ക്കായി കുന്ദമംഗലം മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.ഇന്നലെ രാവിലെ 11.45ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ യാത്രയാക്കുന്നതിനു വേണ്ടി മണ്ഡലം പ്രസിഡന്റ് ആബിദലി കൂളിമാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

മണ്ഡലം നേതാക്കളായ ഷമീര്‍ മുറിയനാല്‍, ഉമ്മര്‍ മൂസ കള്ളന്‍തോട്, ഷാനവാസ് കുന്ദമംഗലം, യൂസുഫ് പന്തീര്‍പ്പാടം, കെ. കെ. സി റാഷിദ്, ജസീല്‍ മാവൂര്‍, നിസാര്‍ നാറാണത്തു, ജംഷീര്‍ മുറിയനാല്‍, ഹാരിസ് പുള്ളാവൂര്‍, ഇസ്മായില്‍ മുറിയനാല്‍, ഷബീറലി കൂളിമാട്, സിറാജ് കള്ളന്‍തോട്, വനിതാ വിംഗ് ഫസ്‌ന പന്തീര്‍പ്പാടം എന്നിവരും സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ വളണ്ടിയര്‍മാര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ കിറ്റുകളും നിര്‍ദേശങ്ങളും നല്‍കി.

SHARE