കുന്ദമംഗലത്ത് ഇരട്ടി മധുരം; ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് നിലനിര്‍ത്തി

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നസീബ റായ് 905 വേട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിര്‍ത്തിയത്. ഇതോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് -10എല്‍ഡിഎഫ്- 9.

ആകെയുള്ള എട്ട് വാര്‍ഡുകളില്‍ ആറിലും മികച്ച ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീറാ റായ് 4794 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 3889 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 995 വോട്ടാണ് ലഭിച്ചത്.

SHARE