മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നടപടി കേന്ദ്രത്തിന് തിരിച്ചടിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് നിയമം സ്റ്റേ ചെയ്യാത്തത്. അതേസമയം നോട്ടീസയച്ചത് ഹര്‍ജിക്കാരുടെ വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനുവരി രണ്ടാം വാരത്തിനകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതി ഉത്തരവ്. ജനുവരി 22ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.