അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അപലപനീയം

 

മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് നേരെ അക്രമണം നടത്താന്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്‍ക്കേ സാധിക്കൂ. ഏഴുപേരാണ് അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദത്തിന് ഇത്തവണ ഇരയായിരിക്കുന്നത്.
മതത്തെ ഇത്തരം അക്രമണങ്ങള്‍ക്ക് മറയാക്കുന്നത് ഖേദകരമാണ്.

ഈ ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

SHARE