കോടതി നടപടി അനുഭാവപൂര്‍വ്വമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നടപടികള്‍ അനുഭാവ പൂര്‍വ്വമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സ്റ്റേ ചെയ്യാത്തതില്‍ നിരാശയില്ല. സ്റ്റേ ചെയ്യണമെന്ന ആവശ്യം കപില്‍ സിബല്‍ അടക്കമുള്ളവര്‍ ഗൗരവമായി ഉന്നയിച്ചിട്ടില്ല. ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ചയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാലാഴ്ചയാണ് കോടതി അനുവദിച്ചത്. ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം കോടതി അനുഭാവപൂര്‍വ്വമാണ് പരിഗണിച്ചത്. സി.എ.എ നടപടികളുമായി കേന്ദ്രസര്‍ക്കാറിന് മുന്നോട്ട് പോവാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE