മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം മറുപടിയര്‍ഹിക്കാത്തത്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം മറുപടിയര്‍ഹിക്കാത്തതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കുഞ്ഞാലിക്കുട്ടി സിഎച്ച് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്‌ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയാണെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന് പ്രാതിനിധ്യം ഇല്ലാത്ത ബൂത്തുകളില്‍ പോലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. പ്രത്യേകിച്ച് ഹിന്ദു ഭൂരിപക്ഷമേഖലയായ വള്ളിക്കുന്നില്‍ ലീഗ് നേടിയ വോട്ടുകള്‍ വര്‍ഗീയ ആരോപണങ്ങള്‍ക്ക് മറുപടിയാണ്. ലീഗിനെതിരെ ചില നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ മറപുടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് കടകംപള്ളി സുരേന്ദ്രനും എംഎ ബേബിയും നടത്തിയ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

SHARE