കോഴിക്കോട്: മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വത്തുവകകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. ഇരിട്ടി സ്വദേശി എ.കെ. ഷാജി നകിയ ഹരജിയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി വി. പ്രകാശ് പരാതിയില്‍ കഴമ്പില്ലെന്ന് തള്ളിയത്.
കഴിഞ്ഞ മൂന്നു പ്രാവശ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി നല്കിയ സ്വത്തുവിവരങ്ങളുടെ സത്യവാങ് മൂലത്തില്‍ അന്തരമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.