പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തശ്ശി ഒത്താശ ചെയ്തു; വിക്ടറിന്റെ ഭാര്യ ലതയെ അറസ്റ്റു ചെയ്യും

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി ലതാമേരിയേയും അറസ്റ്റു ചെയ്യും. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛന് മുത്തശ്ശി ലത ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ലതയുടെ അറസ്റ്റ്. ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. തുടര്‍ന്ന് കേസില്‍ രണ്ട് സാക്ഷികളെ ഉള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും അമ്മയുമാണ് സാക്ഷികള്‍.

പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ ലതയുടെ മൊഴിയാണ് നിര്‍ണ്ണായകമായിരുന്നത്. തുടര്‍ന്നാണ് പോലീസ് മുത്തച്ഛനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും വിക്ടറിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്വേഷണം മുന്നോട്ട് പോകുമ്പോഴാണ് ഇപ്പോള്‍ ലതാമേരിയുടെ അറസ്റ്റും നടക്കാന്‍ പോകുന്നത്. പീഢനത്തിന് ലത ഒത്താശ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

പെണ്‍കുട്ടി മരിച്ചിട്ട് രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുന്നത്. അന്വേഷണത്തില്‍ പോലീസും വീഴ്ച്ച വരുത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്തവന്നതിന് ശേഷമാണ് പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും സഹകരിച്ചിരുന്നില്ല.

SHARE