തന്നെ കൊല്ലാന്‍ ആഗ്രഹിച്ച രമേഷ് പിഷാരടിക്ക് ചുട്ട മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

കൊച്ചി: തന്നെ കൊല്ലാന്‍ ആഗ്രഹിച്ച നടന്‍ രമേഷ് പിഷാരടിക്ക് മറുപടിയേകി കുഞ്ചാക്കോ ബോബന്‍. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഫേസ്ബുക്കിലൂടെയാണ് കുഞ്ചാക്കോ,പിഷാരടിക്ക് മറുപടി നല്‍കിയത്. അനിയത്തിപ്രാവ് സിനിമ ഇറങ്ങിയ സമയത്ത് പെണ്‍കുട്ടികള്‍ക്ക് തോന്നിയ ആരാധനയില്‍ കുഞ്ചാക്കോയെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മാത്തുക്കുട്ടിയുമായുള്ള അഭിമുഖത്തില്‍ പിഷാരടി പറഞ്ഞിരുന്നു. പത്താം ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് തന്റെ സഹപാഠിയുടെ ഓട്ടോഗ്രാഫില്‍ കുഞ്ചാക്കോയുടെ ഫോട്ടോ കണ്ടതിനാല്‍ അതില്‍ എഴുതാന്‍ തയാറില്ലെന്നും അയാളോട് തനിക്ക് അസൂയയായിരുന്നുവെന്നും പിഷാരടി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. അത് കൂടുതല്‍ സന്തോഷം തരുന്നത്, ഒരുമിച്ച് അഭിനയിച്ച രാമന്റെ ഏദന്‍തോട്ടം പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും ലഭിച്ച് തിയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നതാണ്. സന്തോഷം വര്‍മാജി എന്ന പിഷാരടി’- ഇതായിരുന്നു കുഞ്ചാക്കോയുടെ പോസ്റ്റ്. എന്നാല്‍ ചാക്കോച്ചന്റെ പോസ്റ്റ് വൈറലായതോടെ തന്നെ കളിയാക്കരുതെന്ന അപേക്ഷയുമായി കമന്റു ബോക്‌സില്‍ രമേഷ് പിഷാരടിയും പ്രതികരിച്ചിട്ടുണ്ട്.

ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പിഷാരടിയുടെ മറപുടി:

SHARE