കോര്‍ കമ്മിറ്റിയില്‍ കുമ്മനത്തിനെതിരെ വിമര്‍ശം

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശം. തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ ആഞ്ഞടിച്ചത്. മറ്റു നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ സമിതിയെ വെച്ചതാണ് സംസ്ഥാന അധ്യക്ഷനു നേരെ വിമര്‍ശനമുയരാന്‍ കാരണം. എന്നാല്‍ അതീവരഹസ്യമായാതിനാലാണ് സംഭവം പറയാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കുമ്മനം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായേക്കും.

SHARE