‘നാളെ മുതല്‍ മിസോറാമിലെ പത്രം കൂടി വീട്ടിലിടണം’ കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറാക്കിയത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം പ്രസിഡണ്ടാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരമാണ് അദ്ദേഹം. ക്ഷണിക്കപ്പെടാതെ കയറി ചെല്ലുന്നതിന് ‘കുമ്മനടി’ എന്നൊരു പദം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇപ്പോള്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചപ്പോഴും ട്രോളന്മാര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല.

SHARE