തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി തെളിവുകള്‍. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ജൂണ്‍ മാസം മാത്രം ഒമ്പത് തവണയാണ് സ്വപ്ന സുരേഷും കെ.ടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ്എംഎസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ എട്ട് തവണ സ്വപ്നയെ വിളിച്ചു.